Latest News

പാലക്കാട് അങ്കം; കൊട്ടിക്കലാശം കഴിഞ്ഞു, ബുധനാഴ്ച വിധിയെഴുത്ത്

 പാലക്കാട് അങ്കം; കൊട്ടിക്കലാശം കഴിഞ്ഞു, ബുധനാഴ്ച വിധിയെഴുത്ത്

പാലക്കാട്: ട്വിസ്റ്റുകൾ നിറഞ്ഞ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വർണാഭമായ കൊട്ടിക്കലാശത്തോടെ സമാപനം. പാലക്കാട് നഗരത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങിയ കൊട്ടിക്കലാശം വാദ്യമേളങ്ങളോടെ ആവേശഭരിതമായി. വിവിധയിടങ്ങളിൽനിന്ന് ആരംഭിച്ച യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സംഗമിച്ചതോടെ പ്രവർത്തകരുടെ ആവേശം പാരമ്യത്തിലെത്തി.

മേലാമുറി ജങ്ഷനിൽനിന്ന് ആരംഭിച്ച എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, തുഷാർ വെളളാപ്പള്ളി തുടങ്ങിയവർ അണിനിരന്നു.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. വിക്ടോറിയ കോളേജ് പരിസരത്തുനിന്നാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ്റെ റോഡ് ഷോ ആരംഭിച്ചത്.

വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ പരസ്യ പ്രചാരണം അവസാനിച്ചതോടെ പാലക്കാട് ചൊവ്വാഴ്ച നിശബ്ദപ്രചാരണത്തിലേക്ക് കടക്കും. ബുധനാഴ്ച രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പി സരിൻ്റെയും സന്ദീപ് വാര്യരുടെയും കൂടുമാറ്റം, ഉൾപ്പാർട്ടി പോര്, അർധരാത്രിയിലെ റെയ്ഡ്, പെട്ടി വിവാദം, ഇരട്ടവോട്ട് ആരോപണം തുടങ്ങി സംഭവബഹുലമായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം.

10 സ്ഥാനാർഥികൾ

ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സി കൃഷ്ണകുമാർ (ബിജെപി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്, ചിഹ്നം: കൈ), ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം: സ്റ്റെതസ്‌കോപ്പ്), എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി (സ്വതന്ത്രൻ, ചിഹ്നം: തെങ്ങിൻ തോട്ടം), എൻഎസ്കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പു കർഷകൻ), എസ് ശെലവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശ്ശേരി സിദ്ധീഖ് (സ്വതന്ത്രൻ, ചിഹ്നം: ബാറ്ററി ടോർച്ച് ) എന്നിവരാണ് സ്ഥാനാർഥികൾ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes