Latest News

കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം

 കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം

കൊല്ലം: കളക്ടറേറ്റ് വളപ്പിൽ വാഹന പാർക്കിംഗ് വിഷയത്തെ തുടർന്ന് അഭിഭാഷകരും മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് വന്ന കാറിലുള്ളവരും തമ്മിൽ സംഘർഷം.
ഇതിൽ പള്ളിക്കൽ സ്വദേശി സിദ്ധിഖ് (36) അഭിഭാഷകരുടെ മർദനമേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കടക്കൽ സ്വദേശി ഷെമീന (33)ക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ അഭിഭാഷകൻ ഐ.കെ. കൃഷ്ണകുമാറിനും മർദനമേറ്റു. സംഭവത്തിൽ അഭിഭാഷകൻ കയ്യേറ്റം ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊല്ലം ബാർ അസോസിയേഷൻ വ്യാഴാഴ്ച കോടതി നടപടികളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു.

കലക്ടറേറ്റിലെ ഗതാഗതവകുപ്പ് ഓഫീസിൽ പണമടക്കാൻ എത്തിയതാണ് സിദ്ദിഖും ഷെമീനയും തിരിച്ച് പോവുന്നതിനിടെ അവരുടെ വാഹനത്തിന് വഴിയിൽ പാർക്ക് ചെയ്തിരുന്ന കാർ അഭിഭാഷകനോട് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാല്‍ അഭിഭാഷകൻ അതിന് തയാറാകാതെ കോടതിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിൽ പോകേണ്ട അത്യാവശ്യമുണ്ടെന്ന് അറിയിച്ചുങ്കിലും അവർ പ്രതികരിച്ചില്ലെന്ന് സിദ്ദിഖ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അഭിഭാഷകൻ പാർക്കിംഗ് സ്ഥലത്തെ സംബന്ധിച്ച് സിദ്ദിഖുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം ഉടൻ തന്നെ കൈയ്യാങ്കളിയിൽ എത്തുകയായിരുന്നു. പിന്നീട് മറ്റ് അഭിഭാഷകരും എത്തി സിദ്ദിഖിനെ കൂട്ടത്തോടെ മർദിച്ചുവെന്നാണ് വിവരം. പ്രശ്‌നം തീർക്കാൻ ഇടപെട്ടിരുന്ന ഷെമീനയും അഭിഭാഷകരുടെ കൈയ്യേറ്റത്തിന് ഇരയായതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes