“വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം”; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം. അതിനായി ഉച്ചത്തിൽ നമ്മൾ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്നും കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിൽ NDA അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തത് അതിന് ഒരു അവസരമാണെന്നും കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു കൊണ്ട് BJPയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ LDF നും UDFനും അവസരം നൽകി. എന്നാൽ അവർ നൽകിയത് അക്രമ രാഷ്ട്രീയം മാത്രം എന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ മതത്രീവ്രവാദത്തെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. പി എഫ് ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണെന്നും മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നങ്കിൽ ഇതാ സമയമായിരിക്കുന്നു. തമിഴ്നാട്ടിലും ബിജെപി സർക്കാർ ഉണ്ടാക്കും. 2026-ൽ കേരളം NDA സർക്കാർ ഭരിക്കും.
LDF സർക്കാർ അഴിമതിയിൽ മുങ്ങി. സഹകരണ ബാങ്ക്, എക്സാ ലോജിക്, പി പി ഇ കിറ്റ്, സ്വർണകടത്ത് അഴിമതി ഇങ്ങനെ നീളുന്നു അഴിമതി. അഴിമതിയുടെ കാര്യത്തിൽ LDF ഉം UDF ഒറ്റകെട്ടാണ്. NDA സർക്കാരിന് നേരെ ഒരു അഴിമതി ആരോപണം പോലുമുണ്ടായിട്ടില്ലെന്നും UPA സർക്കാരിനെക്കാൾ ഇരട്ടി കോടിയുടെ വികസനമാണ് രാജ്യത്ത് നടത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി.
മുടങ്ങി കിടന്ന പല പദ്ധതിയും ആരംഭിച്ച് ഭാരതത്തെ സുരക്ഷിതമായ ഒരു രാജ്യമാക്കി നരേന്ദ്ര മോദി മാറ്റി.തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Tag: Pinarayi Vijayan, who is abroad, should understand that a BJP conference is being held here”; Union Home Minister Amit Shah