അഹമ്മദാബാദ് വിമാനപകടം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും, ആരോഗ്യനില ഗുരുതരം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും യാത്ര ചെയ്തിരുന്നു. ലണ്ടനിലേക്ക് ഭാര്യയ്ക്കൊപ്പം പോകുന്നതിനായായിരുന്നു യാത്ര. പുറത്തുവന്ന യാത്രക്കാരുടെ പട്ടികയിൽ പന്ത്രണ്ടാമനായി വിജയ് രൂപാണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.