ന്യൂഡൽഹി: യു.എസ് ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ ആശയവിനിമയം നടത്തി

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോൺസംഭാഷണം നടത്തി. 45 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ ഇറാനിലെ നിലവിലെ സംഘർഷപരമായ സാഹചര്യം പെസെഷ്കിയാൻ വിശദമായി മോദിയുമായി പങ്കുവെച്ചു.
ഞായറാഴ്‌ച പുലർച്ചെയാണ് അമേരിക്ക ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയത്. ടെഹറാനിലെ ഫോർഡോ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ ഇറാൻ കഴിഞ്ഞ എട്ട് ദിവസങ്ങളിൽ അനുഭവിച്ചതിനേക്കാൾ ദുരന്തം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.