സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
ഡൽഹി: 78ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകൾ. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു’വെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമായി മാറിയ ഇറ്റലിക്കാരിയാണ് സോണിയ ഗാന്ധി. ഇറ്റലിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലിയൊരു ഭാഗമായി ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച സോണിയാ ഗാന്ധിയുടെ ജീവിതം മറ്റൊന്നിലും സമാനതകളില്ലാത്തതാണ്.