ഒളിക്യമാറയിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖിനെയാണ് പൊലീസ് പിടികൂടിയത്. വനിതാ പൊലീസുകാർ വസ്ത്രം മാറുന്നതിനായി ഉപയോഗിക്കുന്ന മുറിയിലായിരുന്നു ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതോടെ സംഭവം പുറത്ത് എത്തുകയായിരുന്നു. ഭീഷണിപ്പെടുത്തലിന് ഇരയായ വനിതാ ഉദ്യോഗസ്ഥ വനിതാ സെല്ലിലും ലും സൈബർ ക്രൈം സെല്ലിലും പരാതി നൽകി. തുടര്‍ന്നാണ് ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്തിയതോടെ ആരോപണം സ്ഥിരീകരിച്ചു.