Latest News

മോശം പ്രകടനം; ഫിഫ റാങ്കിങില്‍ ഇന്ത്യൻ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സ്ഥാനം 133ലേക്ക്

 മോശം പ്രകടനം; ഫിഫ റാങ്കിങില്‍ ഇന്ത്യൻ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സ്ഥാനം 133ലേക്ക്

ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യൻ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സ്ഥാനം 133ലേക്ക്. വനിതാ ഫുട്ബോൾ ടീം മികച്ച നേട്ടങ്ങളുമായി മുന്നേറുന്നതിനിടെയാണ് പുരുഷ ടീം റാങ്കിൽ 133ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കഴിഞ്ഞ തവണ പുറത്തിറക്കിയ റാങ്കിങില്‍ ടീം 126ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും മോശം റാങ്കിലേക്കാണ് ടീം എത്തിയതെന്നും ശ്രദ്ദേയമാണ്. 2016- 17 സീസണിലാണ് ഇതിനു മുന്‍പ് ടീം 130നു മുകളില്‍ സ്ഥാനത്തേക്ക് എത്തിയത്.

വിരമിച്ച ഇതിഹാസ താരം സുനില്‍ ഛേത്രിയെ തിരികെ വിളിച്ചു വീണ്ടും കളിപ്പിക്കേണ്ട അവസ്ഥ വരെ ടീമിനുണ്ടായി. അന്താരാഷ്ട്ര മത്സരങ്ങളിലെ തുടരെയുള്ള മോശം പ്രകടനത്തിനിടെയാണ് മറ്റൊരു തിരിച്ചടിയിലൂടെ ടീം കടന്നു പോകുന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസ് രാജി വച്ചിരുന്നു. പിന്നാലെയാണ് റാങ്കിങിലും കൂപ്പുകുത്തിയത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് മനോലോ സ്ഥാനമൊഴിഞ്ഞത്. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാചിന്റെ പിന്‍ഗാമിയായാണ് മനോലോ ടീമിന്റെ കോച്ചായത്. എന്നാല്‍, അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച എട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു ഒരു വിജയം മാത്രമാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ ദിവസമാണ് അടുത്ത വർഷത്തെ വനിതാ ഏഷ്യൻ കപ്പ് പോരാട്ടത്തിനു ടീം യോ​ഗ്യത സ്വന്തമാക്കിയത്.

Tag: Poor performance; Indian football team’s position drops to 133 in FIFA rankings

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes