വീണ്ടും വിവാദത്തിൽ കുടുങ്ങി പ്രാഡ; കോലാപുരിക്ക് ശേഷം പഞ്ചാബി ജുട്ടി

ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ വീണ്ടും വിവാദത്തിലേക്ക്. പ്രാഡയുടെ വെബ്‌സൈറ്റിൽ പഴയ ലെതർ പഞ്ചാബി ജൂട്ടിയോട് അവിശ്വസനീയമായ സാമ്യം പുലർത്തുന്ന ചെരുപ്പകൾ നെറ്റിസൺസ് കണ്ടുപിടിച്ചതോടെയാണ് പ്രാഡ വീണ്ടും കുരുക്കിലായത്. ജൂട്ടി എന്നത് വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഇന്ത്യൻ ലെതർ ഷൂ ആണ്. ഇതിനോട് സാമ്യമുള്ളതാണ് പ്രാഡയുടെ സൈറ്റിൽ കാണാനാകുക.
മിലാൻ ഫാഷൻ വീക്കിൽ പ്രാഡയുടെ 2026 ലെ സ്പ്രിംഗ്/സമ്മർ കളക്ഷനിൽ ടി-സ്ട്രാപ്പ് ലെതർ ചോരുപ്പുകൾ അവതരിപ്പിച്ചപ്പോഴാണ് പ്രാഡയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. ഇന്ത്യൻ കോലാപുരികളുമായുള്ള സാമ്യം വളരെയധികമായിരുന്നു. എന്നാൽ കോലാപുരിയെ പ്രാഡ എവിടെയും പരാമർശിക്കുകയും ചെയ്തിരുന്നില്ല. ഇത് വിവാദത്തിന് തിരികൊളുത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കരകൗശല വിദഗ്ധരാണ് കോലാപുരി ചെരിപ്പുകൾ നിർമ്മിക്കുന്നത്. ജിഐ ടാഗ് ലഭിച്ച ഈ ഉത്പന്നം ഇന്ത്യയുടെ അഭിമാനമാണ്. പിന്നീട്. ഇതിൽ കോലാപുരിയുടെ പ്രചോദനെ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് പ്രാഡയുടെ സംഘം ഇന്ത്യയിലെത്തിയുന്നു. പഞ്ചാബി ജുട്ടിക്ക് ഇതുവരെ ജിഐ ടാഗ് ലഭിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ പാരമ്പര്യ ഉത്പന്ന തന്നെയാണ്. ഇന്ത്യയെയോ ജുട്ടിയോയോ പ്രാഡ എവിടെയും പരാമർശിക്കുക കൂടി ചെയ്തില്ല എന്നുവന്നതോടെ പ്രാഡയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു.കോലാപുരി ചെരുപ്പുകളെ കുറിച്ച് പഠിക്കുന്നതിന് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡയുടെ പ്രതിനിധികൾ ഇന്ത്യയിലെത്തി. കോലാപുരി പാദരക്ഷാ കരകൗശല വിദഗ്ധരുമായി പ്രാഡയുടെ ടീം ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്.