സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; കൂടുതല്‍ കെഎസ്ആർടി സർവീസ് നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകൾ പണിമുടക്കിലേക്ക് കടന്നു. വിദ്യാർത്ഥി കൺസഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സർക്കാർ നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് സൂചനാ പണിമുടക്ക് ആരംഭിച്ചത്. സർക്കാർ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 22 മുതൽ അനിശ്ചിതകാല സമരത്തിൽ പ്രവേശിക്കുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകി.

