സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ. .ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും. ‘റെയിൽവൺ’ ആപ്പ് ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമാണ്.ലോഗിൻ ചെയ്യാനായി ഒന്നിലധികം പാസ്സ്‌വേഡുകൾ ഉപയോഗിക്കുന്നതിന് പകരം ഒരു പ്രാവശ്യം സൈൻ-ഓൺ ചെയ്യാവുന്നതാണ്. ഇൻസ്റ്റാൾ ചെയ്ത ശേഷം നിലവിലുള്ള റെയിൽകണക്ട് അല്ലെങ്കിൽ യുടിഎസ് ഓൺ മൊബൈൽ ലോഗിൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളുടെ ആക്സസും ലഭിക്കും.
റെയിൽവേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിന്റെ സഹായത്തോടെ, ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് യാത്ര എളുപ്പമാകും, കൂടാതെ ബുക്കിംഗിലോ മറ്റ് സേവനങ്ങളിലോ നേരിടുന്ന തടസ്സങ്ങൾ കുറയ്ക്കാനും സഹായിക്കും. ടിക്കറ്റ് ബുക്കിംഗിനായി യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നത് ഐആർസിടിസി ആപ്പാണ് ബുക്കിംഗുമായി ബന്ധപ്പെട്ട സേവനങ്ങളിൽ ഇടയ്ക്ക് തകരാറുകൾ നേരിടാറുമുണ്ട്. ഇതിന് പരിഹരമായാണ് റെയിൽവേ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.