മന്ത്രി വി ശിവൻ കുട്ടി പ്രോട്ടോകോൾ ലംഘിച്ചെന്ന് രാജ്ഭവൻ

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച ചടങ്ങിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചെന്നും രാജഭവൻ അറിയിച്ചു. എൻസിസി അവാർഡ് ദാന ചടങ്ങിൽ നിന്ന് രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പ്രതിഷേധിച്ചാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഗവർണറെയും ഓഫീസിനേയും അപമാനിച്ചെന്ന് രാജ്ഭവന്റെ പ്രസ്താവനയിൽ പറഞ്ഞു.