സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചായിരിക്കും ചടങ്ങ്. കേന്ദ്ര ക്യാബിനറ്റ് സുരക്ഷാ സെക്രട്ടറിയായി നിലനിന്നിരുന്ന പദവി അദ്ദേഹം രാജിവച്ചു. ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ മുഖ്യമന്ത്രിയോടൊപ്പം മേഖല അവലോകനയോഗത്തിൽ പങ്കെടുക്കും.
“സർക്കാരിന്റെ തീരുമാനത്തിൽ വളരെ സന്തോഷമുണ്ട്. ജനങ്ങൾക്കായി ആത്മാർഥമായി സേവനം ചെയ്യും” ചന്ദ്രശേഖർ പ്രതികരിച്ചു. സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗത്തിലായിരുന്നു പുതിയ പൊലിസ് മേധാവിയെ തീരുമാനിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയായ അദ്ദേഹം കൂത്തുപറമ്പ് വെടിവെപ്പ് സംഭവ സമയത്ത് കണ്ണൂർ എ.എസ്.പി ആയി സേവനമനുഷ്ഠിച്ചിരുന്നു.