Latest News

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുംമ്ര ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ

 ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുംമ്ര ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുംമ്ര ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി പരിക്കുകൾ പിടിപെടുന്നതിനാൽ ബുംമ്രയുടെ ജോലി ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരത്തെ ടീമിൽ നിന്ന് മാറ്റിനിർത്തുന്നത്. ഇതോടെ ബുംമ്രയ്ക്ക് പകരം ആര് ഇന്ത്യൻ ടീമിൽ കളിക്കുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകർ.

അതിനിടെ രണ്ടാം ടെസ്റ്റിന് മുമ്പായി പരിശീലനം നടത്തുകയാണ് ഇപ്പോൾ ടീം ഇന്ത്യ. നെറ്റ്സിൽ പേസ് ബൗളർമാരായ ആകാശ് ദീപിനും അർഷ്ദീപ് സിങ്ങിനും ദീർഘനേരം ഇന്ത്യൻ ടീം പരിശീലനം നൽകിയെന്നാണ് റിപ്പോർട്ടുകൾ. പഴയ ബോൾ ഉപയോ​ഗിച്ചായിരുന്നു അർഷ്ദീപ് പന്തെറിഞ്ഞത്. വലം കയ്യൻ ബാറ്റർമാർക്ക് എറൗണ്ട് ദി വിക്കറ്റായും അർഷ്ദീപ് നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു. എങ്കിലും രണ്ടാം ടെസ്റ്റിന് മുമ്പായി പിച്ചിലെ സാഹചര്യം അറിഞ്ഞതിന് ശേഷമാവും ഏത് താരത്തെ ടീമിൽ ഉൾപ്പെടുത്തുമെന്ന് തീരുമാനമാകൂ.

പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു. ഇതോടെ പരമ്പര സമനിലയിലാക്കാൻ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ജൂലൈ രണ്ട് മുതൽ ആറ് വരെയാണ് ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Tag: Reports suggest that pacer Jasprit Bumrah will not be in the Indian squad for the second Test against England

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes