സോണിയ ഗാന്ധി എടുത്ത നെഹ്റുവിൻ്റെ കത്തുകൾ തിരികെ നൽകുക; രാഹുൽ ഗാന്ധിക്ക് നെഹ്റു സ്മാരകത്തിൻ്റെ കത്ത്
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എഴുതിയ വ്യക്തിപരമായ കത്തുകൾ തിരികെ നൽകാൻ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (PMML) കോൺഗ്രസ് നേതാവ് സോണിയഗാന്ധിയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. 2008ൽ യുപിഎ ഭരണകാലത്താണ് സോണിയാ ഗാന്ധിക്ക് ഇവ കൈമാറിയിരുന്നത്.
സോണിയാ ഗാന്ധിയുടെ കൈവശമുള്ള യഥാർത്ഥ കത്തുകൾ തിരിച്ചു നൽകണമെന്നും അല്ലെങ്കിൽ ഫോട്ടോകോപ്പികളോ ഡിജിറ്റൽ കോപ്പികളോ നൽകണമെന്നും ആവശ്യപ്പെട്ടു. സെപ്റ്റംബറിലും സോണിയാ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു.
1971-ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ, നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻ്റ് ലൈബ്രറി (ഇപ്പോൾ പിഎംഎംഎൽ) യെ ഇത് ഏൽപ്പിച്ചിരുന്നു. എന്നാൽ, അവ 51 പെട്ടികളിലാക്കി 2008 ൽ സോണിയാ ഗാന്ധിക്ക് അയച്ചതായി റിപ്പോർട്ടുണ്ട്.