കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കും – മന്ത്രി കെ രാജൻ

നവംബർ ഒന്ന് മുതൽ കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജൻ. ക്യൂ ആർ കോഡ് ഘടിപ്പിച്ച 10 അക്ക നമ്പറുള്ള കാർഡായിരിക്കും നൽകുക. ഇത് വഴി വില്ലേജ് ഓഫീസുകളിൽ നിന്ന് ഭൂമിയുടെ വിവരങ്ങൾ, കെട്ടിടത്തിന്റെ വിശദാംശങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും. കേരളത്തിലെ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയായ എല്ലാ വില്ലേജുകളിലും നവംബർ ഒന്ന് മുതൽ റവന്യൂ കാർഡ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.