Latest News

ലൈംഗീകാതിക്രമ കേസ്: സംവിധായകന്‍ വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 ലൈംഗീകാതിക്രമ കേസ്: സംവിധായകന്‍ വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലൈംഗീകാതിക്രമ കേസില്‍ പ്രതിയായ സംവിധായകന് ഇന്ന് നിര്‍ണ്ണായക ദിവസമാണ്. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു വി കെ പ്രകാശിനെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്റെ ആരോപണം. പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൊല്ലത്തുവച്ച് 2 വര്‍ഷം മുന്പ് അതിക്രമം നടന്നുവെന്നാണ് പരാതിയില്‍ ഉള്ളത്. കഥാ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജസ്റ്റിസ് സി എസ് ഡയസാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes