ബസിൽ വെച്ച് ലൈംഗികാതിക്രമം; സവാദ് വീണ്ടും പിടിയിൽ

മലപ്പുറം: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് വീണ്ടും അറസ്റ്റിലായി. കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി നൽകിയ പരാതി. സമാനമായ കേസിൽ 2023 ൽ സവാദ് അറസ്റ്റിലായിരുന്നു. നേടുമ്പാശ്ശേരിയിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്നുണ്ടായിരുന്ന പരാതി.