പെട്ടി പരിശോധനയുടെ ലക്ഷ്യം കോൺഗ്രസിനെ അപമാനിക്കൽ – ഷാഫി പറമ്പിൽ

നിലമ്പൂർ: പെട്ടി പരിശോധനയുടെ അന്ത്യലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലാണെന്ന ആരോപണവുമായി എംഎൽഎമാരായ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്ത് എന്നിവർ രംഗത്തെത്തി. പരിശോധനയ്ക്ക് പൂർണ സഹകരണം നൽകിയതായും പക്ഷേ പരിശോധനക്കുള്ള പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രതികരിച്ചത് എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇത് ഉദ്ദേശപൂർവമായ അവഹേളനമായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.