Latest News

സാമൂഹിക നീതി ഹോസ്റ്റലുകൾ; തമിഴ്‌നാട് ഹോസ്റ്റലുകൾക് ഇനി പുതിയ പേര്

 സാമൂഹിക നീതി ഹോസ്റ്റലുകൾ; തമിഴ്‌നാട് ഹോസ്റ്റലുകൾക് ഇനി പുതിയ പേര്

ചെന്നൈ: തമിഴ്‌നാട് സർക്കാർ നടത്തിപ്പിലുള്ള സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ ഇനി മുതൽ ‘സാമൂഹിക നീതി ഹോസ്റ്റലുകൾ’ എന്ന പേരിൽ അറിയപ്പെടും. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജാതി, മതം, വർഗ്ഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ തരം വിവേചനങ്ങളെയും പ്രതിരോധിക്കുന്നതിനായുള്ള ഒരു സാമൂഹിക നീക്കമാണ് ഈ തീരുമാനം, മുഖ്യമന്ത്രി വ്യക്തമാക്കി. ഡിഎംകെ സർക്കാർ അധികാരത്തിലിരിക്കുന്നതുകൊണ്ട്, ഒരുതരത്തിലുള്ള വ്യത്യാസങ്ങളും അസമത്വങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം ഉറച്ചുനിലപാട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes