കാസർഗോഡ് മകൻ അമ്മയെ തീവച്ച് കൊലപ്പെടുത്തി

കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ശേഷം അയൽവാസിയെ വീട്ടിലേക്ക് വിളിച്ച് അക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. വോർക്കാടി നലങ്ങി സ്വദേശിനിയായ ഫിൽഡ (60) ആണ് മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ സംഭവത്തിന് ശേഷം ഒളിവിലാണ്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസികൾ ഫിൽഡയും ലോലിറ്റയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിൽഡ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലോലിറ്റയെ അവർ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.