ഇസ്രയേൽ-ഇറാൻ സംഘർഷം: ഇന്ത്യയുടെ മൗനത്തെ വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേലിൻ്റെ അക്രമണങ്ങളെയും ഗാസയിൽ സംഭവിച്ച നാശനഷ്ടങ്ങൾക്കുമെതിരെ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. ഇന്ത്യയ്ക്ക് ശബ്ദം മാത്രമല്ല, അതിനോട് ചേർന്നിരുന്ന മൂല്യങ്ങളും ഇപ്പോൾ നഷ്ടപ്പെട്ടതായി തോന്നുന്നു. എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആക്ഷേപം. ‘ദി ഹിന്ദു’ വിൽ പ്രസിദ്ധീകരിച്ച “ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ഇനിയും വൈകിയിട്ടില്ല” എന്ന ലേഖനത്തിലൂടെയാണ് വിമർശനം രേഖപ്പെടുത്തിയത്. ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും വേണം. പശ്ചിമേഷ്യയിൽ പിരിമുറുക്കം കുറയ്ക്കാൻ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് ഇന്ത്യയുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഈ പ്രദേശത്തെ സമാധാനം നമ്മുടെ രാജ്യത്തിന് നിർണായകമാണ് അവര്‍ കൂട്ടിച്ചേർത്തു.