പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്നു മരണം

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടം ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപം രഥങ്ങൾ എത്തിച്ചേരുന്നതിനിടെയിലായിരുന്നു. വിഗ്രഹങ്ങളുമായി രഥങ്ങൾ ക്ഷേത്രത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ ഖുർദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഗന്നാഥ റഥയാത്രയിൽ പങ്കെടുക്കാനായി പുരിയിലേക്ക് വന്ന ഇവർ തിരക്കിലും തിക്കിലുംപെട്ട് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.