കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

വടകര: വടകരയിൽ കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേരാന്റെവിട അസ്ലമിന്റെ മകൻ സഹൽ (14)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മറ്റ് കുട്ടികൾക്കൊപ്പം കുളത്തിൽ കളിച്ചു കൊണ്ടിരിക്കവേ സഹൽ മുങ്ങി പോകുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.