വിദ്യാർത്ഥിയുടെ ആത്മഹത്യ; ഒഡീഷ നിയമസഭയ്ക്ക് പുറത്ത് വൻ പ്രതിഷേധം

കോളേജ് വിദ്യാർത്ഥിനി തീകൊളുത്തി മരിച്ചതിനെ തുടർന്ന് ഒഡീഷയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ ഒഡീഷ നിയമസഭയ്ക്കും ബിദാൻ സഭയ്ക്കും പുറത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധിക്കാർക്ക് നേരം പോലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കികളും പ്രയോഗിച്ചു.
പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതും പോലീസ് അവരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിക്കുന്നതും പ്രതിഷേധ സ്ഥലത്ത് നിന്നുള്ള വീഡിയോകളിൽ കാണാം. വകുപ്പ് മേധാവി ലൈംഗിക പീഡനത്തെക്കുറിച്ച് ആവർത്തിച്ചുള്ള പരാതികൾ പ്രിൻസിപ്പലും കോളേജ് അധികൃതരും പരിഗണിച്ചില്ല, തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.
ഫക്കീർ മോഹൻ കോളേജിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ICC) വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രൊഫസറെ പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ, പ്രൊഫസർ സമീർ രഞ്ജൻ സാഹുവിന്റെ കർശനമായ സമീപനത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ നിന്നുള്ള നെഗറ്റീവ് ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാർശയെന്ന് ഐസിസി കോർഡിനേറ്റർ ജയശ്രീ മിശ്ര പറഞ്ഞു.
എന്നിരുന്നാലും, ഇന്റഗ്രേറ്റഡ് ബി.എഡ് വകുപ്പിന്റെ തലവനായ സാഹുവിനെതിരെ കോളേജ് അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. പ്രൊഫസറുടെ പെരുമാറ്റത്തിലും അധ്യാപന രീതികളിലും മാറ്റം വരുത്താൻ പാനൽ ഉപദേശിച്ചതായും മിശ്ര പറഞ്ഞു.