സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു; അപകടം പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിൽ

കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അപകടം.
നടൻ വിശാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വർഷങ്ങളായി നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയും രാജുവിന് അപകടം സംഭവിച്ചിരുന്നു . ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്.
തമിഴ് സിനിമയിലെ നിരവധി നടന്മാർ ആദരാഞ്ജലികൾ അറിയിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. സ്റ്റണ്ട് കൊറിയോഗ്രാഫർ സിൽവ ഇദ്ദേഹത്തിൽ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. അതേസമയം, സിനിമയുടെ നടനോ സംവിധയകനോ ഇക്കാര്യത്തിൽ പ്രതികരണമൊന്നുമറിയിച്ചിട്ടില്ല.
Tag: Stunt artist Raju passes away; accident on the location of Pa Ranjith’s movie