രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ച് കമൽഹാസൻ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മക്കൾ നീതി മയ്യം(എംഎൻഎം) അധ്യക്ഷനാണ് കമൽഹാസൻ. നിലവിലെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ പി വിൽസൺ, കവിയും എഴുത്തുകാരിയുമായ സൽമ, മുൻ എംഎൽഎ എസ് ആർ ശിവലിംഗം എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്.
ഇമ്പദുരൈ മുൻ എംഎൽഎ എം.ധനപാൽ എന്നിവർ അണ്ണാ ഡി എം കെ സ്ഥാനാർത്ഥികളായി പത്രിക നൽകി.