ഇന്ത്യൻ വിപണിയിൽ ടെസ്‌ലയും സ്റ്റാർലിങ്കും; ഇലോൺ മസ്‌കിന്റെ നീക്കങ്ങൾ

ഇന്ത്യൻ വിപണിയിലേക്കുള്ള ഇലോൺ മസ്‌കിന്റെ നീക്കങ്ങളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രധാന വാർത്തകലിലൊന്ന്. ടെസ്‌ലയും സ്‌പേസ് എക്സിന്റെ ബ്രോഡ്‌ബാൻഡ് സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ നിർണ്ണായക മുന്നേറ്റങ്ങൾക്കാണ് തായാറെടുത്തിരിക്കുന്നത്.
മൂന്ന് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ജൂലൈ 9ന് സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ അനുമതി ലഭിച്ചു. ഇതിനൊപ്പം, ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്രയിൽ പ്രവർത്തനം ആരംഭിച്ചു. ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് ടെസ്‌ല കാറുകൾ വാങ്ങാൻ അവസരം ലഭിക്കും.
ഇന്ത്യയിലെ ഏകദേശം 600 ദശലക്ഷം പേർക്ക് ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്റ്റാർലിങ്കിന് വലിയ വിപണി സാധ്യതയുണ്ട്. ഇന്ത്യയുടെ ഡാറ്റ ലോക്കലൈസേഷൻ നിയമങ്ങൾ പാലിക്കേണ്ടതും, സൈറ്റുകൾ വികസിപ്പിക്കേണ്ടതുമാണ് സ്റ്റാർലിങ്കിന് മുന്നിലെ വെല്ലുവിളികൾ. പ്രധാനമായും അർദ്ധനഗരങ്ങളിലായിരിക്കും സേവനം ആദ്യം എത്തുക.
ടെസ്‌ലയുടെ പ്രവേശനം പ്രതീകാത്മകമായി പ്രധാനപ്പെട്ടതായിരുന്നെങ്കിലും, ഉയർന്ന ഇറക്കുമതി തീരുവയും ആഡംബര നികുതിയും വില വർധിപ്പിക്കുന്നു. യുഎസ്സിൽ $44,990 വിലയുള്ള മോഡൽ Y ഇന്ത്യയിൽ ഏകദേശം $70,000 വരെ വരും. ഈ വില സാധാരണ ഉപഭോക്താക്കൾക്ക് അപ്രാപ്യമാണ്.
വിലയും സേവന സൗകര്യങ്ങളും പരിഗണിക്കുമ്പോൾ, ഹ്രസ്വകാലത്തേക്ക് ടെസ്‌ലയ്ക്ക് ഇന്ത്യയിൽ വൻ വിൽപ്പന പ്രതീക്ഷിക്കാനാകില്ലെന്നും, സ്റ്റാർലിങ്ക് വിപനി സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണെന്നുമാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Tag: Tesla and Starlink in the Indian market; Elon Musk’s moves