ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കില്ല, സംസാരിക്കാനില്ലെന്ന് തരൂർ

ലോക്സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ഇന്ന് ചർച്ചകൾക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂർ കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും കോൺഗ്രസിൽ ചർച്ചക്ക് തുടക്കമിടുക. വിഷയത്തിൽ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോൺഗ്രസിനു വേണ്ടി ചർച്ചയിൽ പങ്കെടുക്കും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ചൂടേറിയ സംവാദങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.