Latest News

‘കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു, ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു’; കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധത്തിനിടെ ക്രൂരത

 ‘കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു, ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു’; കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധത്തിനിടെ ക്രൂരത

കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ പ്രതിഷേധത്തിനിടെ പ്രവർത്തകരുടെ ക്രൂരത. കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ആരുടെ പ്രവർത്തിയെന്നതിൽ വ്യക്തത ഇല്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരുന്നു സംഘർഷം.

കാർത്തികപള്ളി സ്കൂളിൽ സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐഎം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഐഎം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കടക്കം പരുക്കേറ്റു. സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സിപിഐഎം കോൺഗ്രസ് സംഘർഷം നടന്നത്.

ഉച്ചഭക്ഷണത്തിന് തയാറാക്കിവെച്ച പത്രങ്ങളും കസേരകളും വലിച്ചെറിഞ്ഞു. സ്‌കൂൾ കോമ്പൗണ്ടിലെ പൈപ്പ് പൊട്ടി. മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. മാതൃഭൂമി ക്യാമറാമാന്റെ തലയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്‌ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes