യുഎസ് ഓപ്പണില്‍ ചരിത്രമെഴുതി ഇറ്റാലിയന്‍ താരം
കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നര്‍. യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇറ്റാലിയന്‍ താരം ജാനിക് സിന്നര്‍. കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നര്‍. ഫൈനലില്‍ അമേരിക്കന്‍ താരം ടെയ്ലര്‍ ഫ്രിറ്റ്സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്‌കോര്‍: 6-3, 6-4, 7-5.
2015ല്‍ വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ ഫ്ളാവിയ പെന്നേറ്റ ജയം നേടിയതിന് ശേഷം ഫ്‌ലാഷിങ് മെഡോസില്‍ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയന്‍ താരമെന്ന സവിശേഷത കൂടി ഇപ്പോള്‍ സിന്നറിനെ തേടി എത്തിയിട്ടുണ്ട്.ഈ വിജയം തന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണെന്ന് സിന്നര്‍ പ്രതികരിച്ചു.കരിയറിന്റെ അവസാന കാലഘട്ടം ശരിക്കും എളുപ്പമായിരുന്നില്ല എന്നും എന്നാല്‍ ടീം അംഗങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു