നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ കേളകം മലയംപടി എസ് വളവിൽ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം. 12 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. നാടക സംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കായംകുളം ദേവാ കമ്യൂണിക്കേഷൻ എന്ന നാടക സംഘത്തിലെ ആളുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. നാടകം കഴിഞ്ഞ ശേഷം ബത്തേരിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ബസിൽ 14 പേരാണ് ഉണ്ടായിരുന്നത്.