Latest News

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസില്ലെന്ന് സമ്മതിച്ച് മന്ത്രി

 അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസില്ലെന്ന് സമ്മതിച്ച് മന്ത്രി

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. എല്ലാ വണ്ടികൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തികമില്ലെന്നും അങ്ങനെ എടുക്കേണ്ടതില്ലെന്ന് കോടതിയും പറഞ്ഞിരുന്നുവെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു. ബസ്സിന് ഇൻഷുറൻസ് ഇല്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്. എന്നാൽ എല്ലാ വണ്ടികൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തികം ഇപ്പോഴില്ല. അങ്ങനെ എടുക്കേണ്ടതില്ലെന്നും കോടതി പറഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെന്നത് സത്യമാണ്. വണ്ടിക്ക് മറ്റ് തകരാറുകളില്ല. ഫിറ്റ്സസ് ഉണ്ട്. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് താഴേക്ക് പോയതാണന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ്സ് പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ആനക്കാംപൊയിൽ സ്വദേശികളായ കമല, ത്രേസ്യാമ മാത്യു എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയിൽ നിന്ന് ആനക്കാം പൊയിലേക്ക് പോകുകയായിരുന്ന ബസ് കലിങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. 40 ഓളം പേർ ബസ്സിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes