‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പുതിയ പതിപ്പിന് സെൻസർ ഇന്ന് അനുമതി ലഭിച്ചേക്കും

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പുതുക്കിയ പതിപ്പിന് ഇന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുമെന്ന് സൂചന. കോടതിയിൽ വിചാരണ നടക്കുന്ന രംഗങ്ങളിൽ അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വ്യക്തിപരമായി പേരെടുത്തു വിളിക്കുന്ന ഭാഗങ്ങൾ, രണ്ടര മിനിറ്റിനിടെ 6 പ്രാവശ്യം മ്യൂട്ട് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ പേരിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് – പുതിയ പതിപ്പിൽ ‘ജാനകി വി’ എന്നതാണ് ടൈറ്റിൽ. ഇനി ചിത്രം പ്രദർശനത്തിനായി എത്തിക്കാനാവുമെന്ന് നിർമാതാക്കളും സംവിധായകനും പ്രതീക്ഷിക്കുന്നത്. സെൻസർ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചാൽ ചിത്രത്തിന്റെ റിലീസ് ഉടൻ പ്രഖ്യാപിക്കാനാണ് പദ്ധതി.
അനുപമ പീഡനത്തിനിരയായ ഗർഭിണിയായ യുവതിയായി അഭിനയിക്കുന്ന ഈ സിനിമ, പേരുമായി ബന്ധപ്പെട്ട നിയമവഴക്കിലാണ് കുടുങ്ങിയത്. ചർച്ചകൾക്ക് പിന്നാലെ തീയറ്റർ റിലീസിന് നീക്കം വേഗത്തിലാക്കാൻ ബോർഡിന്റെ നിർദേശങ്ങൾ അനുസരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Tag; The new version of ‘Janaki vs. State of Kerala’ may get censor clearance today