പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം

ഇന്ന് വൈകീട്ട് ലണ്ടനിലെ വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ലോക നാലാം നമ്പർ കളിക്കാരി പോളിഷ് താരം ഈഗ ഷ്യാങ്‌തെക് അമേരിക്കയിൽ നിന്നുള്ള റഷ്യൻ വംശജയും ലോക പന്ത്രണ്ടാം നമ്പർ താരവുമായ അമാൻഡ അനിസിമോവയെ ഫൈനലിൽ നേരിടുമ്പോൾ പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം. 2016-ൽ സെറീന വില്യംസ് തന്റെ ഏഴാമത് വിംബിൾഡൺ കിരീടം ഉയർത്തിയത് ശേഷം ഉണ്ടാകുന്ന എട്ടാമത്തെ ചാമ്പ്യനാകും ഇന്ന് കിരീടമുയർത്തുക. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ഒരാൾ പോലും കിരീട ഈ നേട്ടം ആവർത്തിച്ചിട്ടില്ല എന്നല്ല, ഇപ്പോൾ ലോകത്ത് വനിത ടെന്നീസിലെ ആദ്യ പത്ത് റാങ്കിൽ പെട്ട ഒരാൾ പോലും ഇതുവരെ വിംബിൾഡൺ നേടിയിട്ടില്ല. നാല് ഗ്രാൻഡ്സ്ലാമും നേടിയ ഒരാളും ഈ കൂട്ടത്തിലില്ല. ടെന്നീസ് ലോകത്ത് ഓപൺ ഇറ എന്നറിയപ്പെടുന്ന ആധുനിക കാലത്തിന്റെ ആരംഭത്തിന് ശേഷം പുതു താരോദയങ്ങൾക്ക് ഇത്രയേറെ കാലതാമസമുണ്ടാകുന്നതും ഇതാദ്യമായാണ്.
നാലാം സീഡ് ഈഗ ഷ്യാങ്‌തെക് ആണ് ഇത്തവണ വിംബിൾഡണിൽ കിരീടം നേടാൻ ഏറ്റവും സാധ്യത നൽകിപ്പിക്കുന്ന താരമാണ്. നാല് തവണ ഫ്രഞ്ച് ഓപൺ ചാമ്പ്യനായ പോളിഷ് താരം സീഡ് ഈഗ, 2022-ൽ യു.എസ് ഓപൺ നേടിയ ആദ്യ റാങ്കിങ്ങുകാരിൽ ഏറ്റവും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ആളാണ്.
ലോകറാങ്കിങിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള അമാൻഡ അനിസിമോവയാണ് ഇത്തവണ വിംബിൾഡൺ ഫൈനലിൽ ഈഗ ഷ്യാങ്‌തെകിനെ നേരിടുന്നത്. സെറീന വില്യംസിന് ശേഷം അമേരിക്കയിലേയ്ക്ക് വിംബിൾഡൺ വനിത കിരീടം തിരിച്ചെത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രത്യേകിച്ചും ലോക ഒന്നാം നമ്പർ താരമായ ആര്യ സബേലൻകയെ വാശിയേറിയ മത്സരത്തിൽ തോൽപ്പിച്ച് അനിസിമോവ ഫൈനലിൽ എത്തിയത് കൊണ്ട് തന്നെയാണത്. അതിശക്തമായ പവർ ഗെയിമുകൾ കൊണ്ടും മോണിക്ക സെലസിനെ ഓർമ്മിപ്പിക്കുന്ന മുരൾച്ചകൾ കൊണ്ടും കോർട്ടിന്റെ അധീശത്വം എളുപ്പത്തിൽ നേടുന്ന സബേലൻകയെ മനശാസ്ത്രപരമായി വരെ കീഴടക്കിയാണ് അനിസിമോവ സെമി കടന്നത്. മനോഹരമായ റിട്ടേണുകളും കണിശമായ ഡ്രോപ് ഷോട്ടുകളും ശക്തമായ സർവ്വുകളുമായി അനിസിമോവ ഇത്തവണത്തെ അതിശയ താരമാകുമോ എന്നതാണ് ഇനി കാണേണ്ടത്.
Tag: The new Wimbledon women’s champion will be announced today