സൗദി അറേബ്യയില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മൂന്ന് പൗരന്മാരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി സൗദി അറേബ്യ. തീവ്രവാദ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച മൂന്ന് പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയം ത്വലാല്‍ ബിന്‍ അലി, മജ്ദി ബിന്‍ മുഹമ്മദ്, റാഇദ് ബിന്‍ ആമിര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതായാണ് മന്ത്രാലയം അറിയിച്ചത്. തീവ്രവാദ സംഘടനയുമായി ആശയവിനിമയം നടത്തുകയും സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തതുമായി തെളിയുകയായിരുന്നു.സമൂഹത്തിന്റെ സ്ഥിരതയെയും സുരക്ഷയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ റദ്ദാക്കിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്.