കാനഡയുമായുള്ള വ്യാപാര കരാറുകളെല്ലാം അവസാനിപ്പിക്കുന്നെന്ന് ട്രംപ്

വാഷിങ്ടണ്‍: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സ് നല്‍കണമെന്ന ഉത്തരവിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി നല്‍കണമെന്ന ഉത്തരവ് അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധികചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയുമായി വ്യാപാരം നടത്താന്‍ കാനഡ നല്‍കേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.