ഗസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

തെൽ അവിവ്: ഗാസയിൽ രണ്ട് മാസത്തേക്കുള്ള വെടിനിർത്തലും തുടർന്ന് പൂർണ യുദ്ധവിരാമത്തിനായുള്ള നടപടികളും ഉൾക്കൊള്ളുന്ന പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഞായറാഴ്ച അമേരിക്കയിലെത്തും.
വെടിനിർത്തലിന്റെ ഭാഗമായി 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹവും ഹമാസ് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. ഇത് ഹമാസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച നിർദേശമാണ് എന്നാണ് ട്രംപിന്റെ അഭിപ്രായം. എന്നാൽ വെടി നിർത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.