ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു

കുമളി: ഇടുക്കി അണക്കരയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കിൽ ഇടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17) ഷാനെറ്റ് ഷിജു(17) എന്നിവരാണ് മരിച്ചത്. ജീപ്പിൽ ഇടിച്ച ഉടൻ കുട്ടികൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.