ഗസ്സയിലേക്ക് സഹായക്കപ്പലുമായി യുഎഇ: ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3യുടെ ഭാഗമായി കൂട്ടുസഹായം

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കേ, യുദ്ധത്തിൽ തകർന്ന ഗസ്സന് സഹായവുമായി യുഎഇ. “ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3” പദ്ധതിയുടെ ഭാഗമായി, യുഎഇ അയച്ച എട്ടാമത്തെ സഹായക്കപ്പല്‍ ഈജിപ്തിലെ അല്‍ അറിഷ് തുറമുഖത്തേക്ക് എത്തും.
കുടിവെള്ള ടാങ്കര്‍ യൂണിറ്റുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍, ഉടനടി കഴിക്കാവുന്ന ഭക്ഷണ സാമഗ്രികള്‍, ടെന്റുകള്‍, ഹൈജീന്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എന്നിവയാണ്.
കടുത്ത പട്ടിണിയിലും തണുപ്പിലും അരക്ഷിതരായ ഗസ്സവാസികൾക്കായി, ഇതുവരെ യുഎഇ അയച്ച സഹായങ്ങള്‍ 55,000 ടണ്‍ വസ്തുക്കളെയാണ് പ്രതിനിധീകരിക്കുന്നത്. ഏഴ് കപ്പലുകളിലായും 2,500 ലോറികളിലായും 500-ലധികം വിമാനങ്ങളിലായും ഈ സഹായങ്ങള്‍ ഗസ്സയിലേക്ക് എത്തിച്ചിരുന്നു. ഗസ്സയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ പ്രത്യേക പദ്ധതികളും യുഎഇ നടപ്പിലാക്കിയിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഗസ്സയിലെ 80% ജലവിതരണ സംവിധാനം തകര്‍ന്നത്, ഗസ്സവാസികളെ അത്യന്തം ദുഷ്കരമായ സാഹചര്യമിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇയുടെ തുടർച്ചയായ സഹായ ശ്രമങ്ങള്‍ പുതിയ പ്രതീക്ഷയാകുന്നത്.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം, സംഘര്‍ഷം തുടങ്ങിയത് മുതൽ ഇതുവരെ 58,479 പേര്‍ കൊല്ലപ്പെട്ടതും 1,39,355 പേര്‍ക്ക് പരിക്കേറ്റതും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2.3 ദശലക്ഷം ഗസ്സവാസികള്‍ അവരുടെ വീടുകളും ജീവിതമാര്‍ഗങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സഹായ വിതരണം ചെയ്യുന്നതിനിടെ പോലും നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ ജീവൻകൊടുത്തതും ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
Tag: UAE sends aid ship to Gaza: Joint aid as part of Operation Chivalrous Knight 3