വി എസിൻ്റെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഡയാലിസിസ് ചികിത്സ തുടങ്ങി

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി. വെൻറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ ആരംഭിച്ചിരിക്കുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.