വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസകോശത്തിലെ അണുബാധയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനക്ഷമതയിലെ തകരാറുമാണ് ആരോഗ്യനിലയെ കൂടുതൽ ദുർബലമാക്കിയിരിക്കുന്നത്. രക്തസമ്മർദ്ദം സാധാരണ നിലയിൽ നിലനിൽക്കുന്നില്ല. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരുടെ നിരന്തരപരിചരണത്തിലാണ് വിഎസ്. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്‌ധസംഘം നൽകിയ ഏറ്റവും പുതിയ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.