മയക്കുമരുന്നിനെതിരെ സംയുക്ത ജന ജാഗത്ര സമിതി രൂപീകരിച്ച് തെെക്കാവ് റസിഡന്റ്സ്അസോസിയേഷനും സിപിഐഎം തെെക്കാവ് ബ്രാഞ്ചും

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു എറണാകുളം വെണ്ണല ഹരിത റോഡിൽ മയക്കുമരുന്നിനെതിരെ വിവിധ റസിഡൻൻ്റ്സ് അസോസിയേഷൻ്റെയും സിപിഐഎം തെെക്കാവ് ബ്രാഞ്ചിന്റെയും സഹകരണത്തോടെ ജന ജാഗത്ര സമിതി രൂപീകരിച്ചു. പാലാരിവട്ടം എസ്ഐ, എസ്. സാബു പരിപാടി ഉദ്ഘാടനം ചെയ്തു. ജോർജ് പ്രദീപ് അധ്യക്ഷനായി. വെണ്ണല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. എ എൻ സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഒരു കുട്ടിയെ സംബന്ധിച്ച് ലഹരിയുടെ ഉപയോഗം ആരംഭിക്കുന്നത് വീടുകളിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് പാലാരിവട്ടം എസ്ഐ, എസ്. പറഞ്ഞു. വീടുകളിൽ മദ്യപിക്കുകയും സിഗരറ്റ് ഉപയോഗിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ഉള്ള വീടുകളിലെ കുട്ടികൾ അത് കണ്ടാണ് വളരുന്നത്. ലഹരി ഉപയോഗത്തെ തടയുന്നതിനും കുട്ടികളിലെ സ്വഭാവ രൂപീകരണത്തിനുമായി SPC സ്കൂളുകളിൽ രൂപീകരിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തെ തടയുന്നതിനുള്ള ഏറ്റവും വലിയ മാർഗം മാനസിക ആരോഗ്യമാണെന്നും എസ് ഐ കൂട്ടിച്ചേർത്തു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏറ്റവും നല്ല മാർഗമാണ് ഇതുപോലെ ഉള്ള ജനജാഗ്രത സമിതിയും റസിഡന്റ്സ് അസോസിയേഷൻ വഴിയുള്ള പരിപാടികളും. അതിലൂടെ പൊലീസിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുമെന്നും നഗരം ന്യൂസിനോട് എസ് ഐ സാബു പ്രതികരിച്ചു.
പരിപാടിയിൽ കൗൺസിലർ കെ ബി ഹർഷൽ, സിപിഐ എം ചളിക്കവട്ടം ലോക്കൽ സെക്രട്ടറി വി കെ പ്രകാശൻ, തൈയ്ക്കാവ് ജുമാ മസ്ജിത് ഉസ്താതുമാരായ സെയ്തലവി, ഷിഹാബ്, വി പി ധർമചന്ദ്രൻ, കെ പി അനിൽകുമാർ, എൻ കെ ഷാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരിക്കെതിരെ ദീപം തെളിച്ചു.
Tag: Vennala Residents Association and CPI(M) Thekkavu branch form joint public awareness committee against drugs