‘തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണം’: വിജയ്

തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണമെന്ന് വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിലും ജാതി സെൻസസ് വേണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ മണ്ഡല പുനക്രമീകരണത്തിന് വേണ്ടി ആകരുത് സെൻസസ്, പറച്ചിലല്ല പ്രവർത്തിയാണ് മുഖ്യമന്നും വിജയ് പറഞ്ഞു. ജനസംഖ്യ കണക്കെടുപ്പിനൊപ്പം നടത്തുന്ന ജാതി സെൻസസ് പേരിനു വേണ്ടി മാത്രമാകരുതെന്നും വിജയ് പറഞ്ഞു. ജാതി വിവേചനങ്ങൾ എതിർക്കണം, ടിവിക്കെ പ്രവർത്തകർ വിവേകമുള്ളവരാകണം, ജനങ്ങൾക്ക് വേണ്ടി നാം പ്രവർത്തിക്കണം, രാഷ്ട്രീയ നിലപാട് പ്രധാനമാണ്, ജനങ്ങൾക്കായി എന്ത് ചെയ്യണം എന്ന തോന്നലിൽ നിന്നാണ് രാഷ്ട്രീയ വഴി തിരഞ്ഞെടുത്തതെന്ന് വിജയ് കൂട്ടിച്ചേർത്തു.