Latest News

വിവോ ടി4ആർ 5ജി ഇന്ത്യയിൽ ;ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണ്‍; ഉടൻ എത്തും; ഡിസൈൻ പുറത്ത്

 വിവോ ടി4ആർ 5ജി ഇന്ത്യയിൽ ;ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണ്‍; ഉടൻ എത്തും; ഡിസൈൻ പുറത്ത്

വിവോ ടി4ആർ 5ജി (Vivo T4R 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് വിവോ സ്ഥിരീകരിച്ചു. ഹാൻഡ്‌സെറ്റിന്‍റെ ഒരു ബാനർ പരസ്യം ഫ്ലിപ്‌കാര്‍ട്ട് പുറത്തുവിട്ടു. ഇതിൽ ഹാൻഡ്‌സെറ്റിന്‍റെ സ്ലിം ഡിസൈൻ പ്രദർശിപ്പിച്ചിരിക്കുന്നു. ഫ്ലിപ്‍കാർട്ട് വഴി ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും. നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണായിരിക്കും വിവോ ടി4ആർ 5ജി എന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ടി4ആർ 5ജിയുടെ വിലയോ കൃത്യമായ ലോഞ്ച് തീയതിയോ വിവോ വെളിപ്പെടുത്തിയിട്ടില്ല.

വിവോ ടി4ആർ 5ജി ഹാൻഡ്‌സെറ്റിന്‍റെ ഒരു സിലൗറ്റും പരസ്യത്തിൽ കാണിക്കുന്നുണ്ട്. ഇത് ഫോണിന് വളഞ്ഞ അരികുകളും പിന്നിൽ താരതമ്യേന പരന്ന ക്യാമറ ഐലൻഡും ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഫോൺ 7.39 എംഎം കട്ടിയുള്ളതായിരിക്കും എന്നാണ് വിവരം. അടുത്തിടെ, വിവോ ടി4ആർ 5ജിയുടെ വില സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ചോർന്നിരുന്നു. ഫോണിന് 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ. വിവോ ടി4എക്സ് 5ജി, വിവോ ടി4 5ജി സ്മാർട്ട്‌ഫോണുകൾക്ക് ഇടയിൽ കമ്പനി ഈ ഹാൻഡ്‌സെറ്റ് സ്ഥാപിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇവയുടെ അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റുകളുടെ വിലകൾ യഥാക്രമം 13,999 രൂപയും 21,999 രൂപയും ആണ്.

വിവോ ടി4ആർ 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 സോക് ചിപ്‌സെറ്റായിരിക്കും പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ട്. ഇത് ഐപി68 + ഐപി69 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുകളോടെയാണ് പുറത്തിറങ്ങുക. അതേസമയം വിവോ ടി4 5ജിയിൽ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്പ് ആണുള്ളത്. 90 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,300 എംഎഎച്ച് ബാറ്ററി പായ്ക്ക് ഇതിൽ ഉൾപ്പെടുന്നു. 6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണവും (50 മെഗാപിക്സലും 2 മെഗാപിക്സൽ ലെൻസും), സെൽഫികൾക്കായി മുൻവശത്ത് 32 മെഗാപിക്സൽ ലെൻസും ഇതിനുണ്ട്.

എന്നാൽ വിവോ ടി4എക്‌സിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 സോക്, 6,500 എംഎഎച്ച് ബാറ്ററി, 44 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ തുടങ്ങിയവ ലഭിക്കുന്നു. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുൾ-എച്ച്ഡി+ ടച്ച്‌സ്‌ക്രീൻ എന്നിവ ഇതിലുണ്ട്. വിവോ ടി4 പോലെ, 50-മെഗാപിക്സൽ പ്രൈമറി ലെൻസും 2-മെഗാപിക്സൽ സെക്കൻഡറി ഷൂട്ടറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. മുൻവശത്ത്, ഇതിന് 8-മെഗാപിക്സൽ സെൽഫി ക്യാമറയും ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes