വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്‌ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം മരുന്നുകൾക്ക് പ്രതികരിക്കുന്നുണ്ടെങ്കിലും, ആരോഗ്യം മുമ്പത്തെ ദിനങ്ങളിലേതു പോലെ തന്നെ തുടരുകയാണ്. ഇസിജിയിൽ ഇടക്കിടെ ചെറിയ വ്യതിയാനങ്ങൾ കണ്ടുവരുന്നുണ്ട്.
കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ സംയുക്തമായി വിഎസിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകമായി യോഗം ചേർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിച്ചിരുന്നു. ചികിത്സാ മേൽനോട്ടവും നിരന്തരം തുടരുകയാണ്.