നിലമ്പൂർ: പോളിംഗ് ബൂത്ത് രണ്ടിൽ വിവിപാറ്റ് തകരാർ; വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു

നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുന്ന ബൂത്ത് നമ്പർ 2-ൽ വിവിപാറ്റ് യന്ത്രത്തിൽ തകരാർ ഉണ്ടായതായി യുഡിഎഫ് പരാതി നൽകി. പരാതിയെ തുടർന്ന് അധികൃതർ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ടുചെയ്തിരുന്നുവെന്നാണ് വിവരം.
യന്ത്രത്തിലെ തകരാർ എന്താണെന്ന് വ്യക്തമാക്കാൻ ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഓഫിസർമാരുമായി സംസാരിച്ചു വരികയാണ്. ഇതിന് മുമ്പും ബൂത്ത് നമ്പർ 2-ൽ വെളിച്ചക്കുറവിനെക്കുറിച്ച് യുഡിഎഫ് പരാതിപ്പെട്ടിരുന്നു. മറ്റൊരു ബൂത്തിലുള്ള വിവിപാറ്റ് തകരാറ് നേരത്തെ പരിഹരിച്ചിരുന്നുവെന്നും അതിനുശേഷം അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.