Latest News

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം

 വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം

ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള തിരക്കിട്ട ചർച്ചകൾക്കിടയിലും ഗ​സ്സ​യി​ൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഭ​ക്ഷ​ണ​ത്തി​ന് കാ​ത്തു​നി​ന്ന 51 പേ​ർ ഉ​ൾ​പ്പെ​ടെ 101 ഫ​ല​സ്തീ​നി​ക​ളെയാണ്​ ഒ​റ്റ ദി​വ​സത്തിനുള്ളിൽ ഇസ്രായേൽ കൊ​ല​പ്പെ​ടു​ത്തിയത്​. ഖാ​ൻ യൂ​നി​സി​ലെ അ​ൽ മ​വാ​സി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ത​മ്പി​ൽ ബോം​ബി​ട്ട് 15 പേ​രെയും ​കൊ​ല​പ്പെ​ടു​ത്തി. ഇ​​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് നി​ര​പ​രാ​ധി​ക​ൾക്ക്​ നേരെയുള്ള വെടിവെപ്പ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആക്രമണം. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​മാ​ണ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച​ത്. തിങ്കളാഴ്ച ഇസ്രായേൽ ​പ്രധാനമന്ത്രി ​ നെതന്യാഹു യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമായി വൈറ്റ്​ഹൗസിൽ ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes