Latest News

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു; മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനഫലം കാത്ത് ആരോഗ്യമേഖല

 നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു; മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനഫലം കാത്ത് ആരോഗ്യമേഖല

മലപ്പുറം ജില്ലയിൽ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒരു സ്ത്രീ മരിച്ചു. കോട്ടക്കൽ സ്വദേശിനിയാണ് മരിച്ചത്. മങ്കടയിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയുടെ തീവ്രപരിശോധന വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന വ്യക്തിയാണ്.

മരണശേഷം മൃതദേഹം ബന്ധുക്കൾ സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യ വകുപ്പ് ഇടപെട്ട് തടഞ്ഞു. നിപ വൈറസ് സ്ഥിരീകരിക്കപ്പെടുകയോ ഇല്ലയോ എന്നതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ സംസ്‌കാര നടപടികൾ പുരോഗമിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്ത് നിപ ബാധിതരുമായി സമ്പർക്കം ഉണ്ടായവരുടെ എണ്ണം 241 ആയി. ഇതിൽ 12 പേർ ചികിത്സയിലാണ്, അതിൽ 5 പേർ ഐ.സി.യുവിലാണ്. നിലവിൽ സംസ്ഥാനത്താകെ 383 പേർ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Tag: Woman on Nipah contact list dies; health sector awaiting test results to confirm cause of death

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes