ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു. ഗുരുഗ്രാമിലെ സുശാന്ത് ലോകിൽ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലയ്ക്ക് കാരണമെന്നു ഇയാള്‍ പൊലീസിന് നൽകിയ മൊഴി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Tag: Young Indian women’s tennis player Radhika Yadav shot dead by her father